Sharonraj: ഷാരോൺ കൊലക്കേസ്: ഗ്രീഷ്മയെ രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു

പാറശ്ശാല ഷാരോൺ(sharon) കൊലക്കേസ് പ്രതി ഗ്രീഷ്മ(greeshma)യെ രാമവർമ്മൻചിറയിലെ വീട്ടില്‍ തെളിവെടുപ്പിനായെത്തിച്ചു. ഷാരോണുമായി തങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും. കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്ന് ലഭിക്കുമെന്നാണ് സൂചന. കസ്റ്റഡിയിൽ ലഭിച്ച്, വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഒന്നാം പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ്.

രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ച് കൃത്യസ്ഥല മഹസർ തയാറാക്കുകയാണ് പ്രധാന നടപടി. ഒപ്പം ഷാരോണും ഗ്രീഷ്മയും ഒരുമിച്ചെത്തിയ മറ്റു സ്ഥലങ്ങളിലും തെളിവെടുപ്പുണ്ടാകും. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ ക്യാമറയിൽ ചിത്രീകരിക്കും. കനത്ത പൊലീസ്(police) സുരക്ഷയിലാകും തെളിവെടുപ്പിന് ഗ്രീഷ്മയെ എത്തിക്കുക. തമിഴ്നാട് പളുകൽ പൊലീസും സഹായത്തിനുണ്ടാകും.

അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും നേരത്തെ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം ഗ്രീഷ്മയുടെ വീട്ടിലെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയതിലെ ദുരൂഹത പൊലീസ് അന്വേഷിക്കുകയാണ്.

പളുകൽ പൊലീസാണ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് സംഭവമന്വേഷിക്കുന്നത്. തമിഴ്നാട് ഫോറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. എന്നാൽ തെളിവ് നശിപ്പിക്കാനായാലും മോഷണ ശ്രമമാണെങ്കിലും കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News