ഗൂഗിൾ സ്റ്റോറേജ് ഇനി മുതല്‍ ഫ്രീയായി ലഭിക്കും 1ടിബി വരെ

ടെക്‌നോളജി ഭീമനായ ഗൂഗിൾ ഓരോ അക്കൗണ്ടിന്‍റെയും സ്‌റ്റോറേജ് പരിധി വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം 1ടിബിയായാണ് ഗൂഗിള്‍ വർദ്ധിപ്പിച്ചത്. ഒരാളുടെ അക്കൗണ്ട് 1ടിബിയിലേക്ക് സുരക്ഷിതമായി അപ്ഗ്രേഡ് ചെയ്യുമെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തി.

ഫോട്ടോയും വിഡിയോയും മറ്റു ഫയലുകളും ഓൺലൈനിൽ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പലർക്കും സ്റ്റോറേജ് തികയാതെ വന്നിട്ടുണ്ട്. മതിയാകുന്നില്ല. ‘നിങ്ങളുടെ സ്റ്റോറേജ് പരിധി കഴിഞ്ഞിയിരിക്കുന്നു’ എന്ന മെസേജ് പലപ്പോഴായി കണ്ടുമടുത്ത ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്നത് പുതിയ അവസരമാണ്. ഗൂഗിൾ സേവനമായ വര്‍ക്ക്സ്പേസ് ഉപഭോക്താക്കള്‍ക്കായി നേരത്തെ ഗൂഗിള്‍ നല്‍കിയിരുന്ന സ്റ്റോറേജ് ശേഷി 15 ജിബിയായിരുന്നു.

അപ്‌ഗ്രേഡ് ശേഖരണ പരിധി ലഭിക്കാന്‍  പ്രത്യേകമായി ഒന്നും ചെയ്യേണ്ടതുമില്ല. ഞങ്ങൾ ഇത് അനുവദിക്കുന്ന മുറയ്ക്ക് ഓരോ അക്കൗണ്ടും അവയുടെ നിലവിലുള്ള 15 ജിബി സ്റ്റോറേജിൽ നിന്ന് 1 ടിബിയിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

ചെറുകിട സംരംഭങ്ങൾ നടത്തുന്ന ഉപയോക്താക്കൾക്ക് കൂടുതൽ ഡോക്‌സ്, ഡേറ്റ, ഡിജിറ്റൽ അസറ്റുകൾ എന്നിവ സൂക്ഷിക്കാൻ കൂടുതൽ സ്റ്റോറേജ് ആവശ്യമാണെന്ന് ഗൂഗിൾ റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സ്റ്റോറേജ് വിപുലീകരിക്കാന്‍ ഗൂഗിൾ തീരുമാനിച്ചത്.

മാത്രമല്ല, മൈക്രോസോഫ്റ്റ് ഓഫിസ് ഫയലുകൾ മാറ്റംവരുത്താതെ തന്നെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഷെയർ ചെയ്യാനും എഡിറ്റ് ചെയ്യാനും ഇതുവഴി കഴിയും. മാൽവെയർ, സ്‌പാം, റാൻസംവെയർ എന്നിവയ്‌ക്കെതിരായ ബിൽറ്റ്-ഇൻ പരിരക്ഷകളുമായാണ് പുതിയ സ്റ്റോറേജ് ഡ്രൈവ് വരുന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News