എന്‍ജിന്‍ ഓഫാക്കാതെ കാറിന് പുറത്തേക്ക് ഇറങ്ങി ; വനിതാ ഡ്രൈവറുടെ ദേഹത്ത് കയറിയിറങ്ങി ആഡംബര വാഹനം

എന്‍ജിന്‍ ഓഫാക്കാതെ കാറിന് പുറത്തേക്ക് ഇറങ്ങിയ വനിതാ ഡ്രൈവറുടെ ദേഹത്ത് കയറിയിറങ്ങി ആഡംബര വാഹനം. സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍റ് ഗല്ലെനിലാണ് സംഭവം. നാല്‍പ്പത്തിയഞ്ചുകാരിയായ ഡ്രൈവര്‍ക്കാണ് സ്വന്തം കാര്‍ കയറിയിറങ്ങി ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം. ചെറിയൊരു ചരിവില്‍ കാര്‍ നിര്‍ത്തിയിട്ട് ഡിക്കിയില്‍ നിന്ന് എന്തോ എടുക്കാനായാണ് 45കാരി പുറത്തിറങ്ങിയതെന്നാണ് സംശയിക്കുന്നത്.

എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ എന്‍ജിന്‍ ഓഫാക്കാന്‍ ഇവര്‍ മറന്നുപോയിരുന്നു. ഇതോടെ വാഹനം പിന്നലേക്ക് ഉരുളുകയായിരുന്നു. പിന്നിലേക്ക് വാഹനം ഉരുളുന്നത് കണ്ട് തടയാനുള്ള ശ്രമത്തിനിടെ വാഹനം 45കാരിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇതോടെ നിലത്തേക്ക് വീണ സ്ത്രീയുടെ ദേഹത്തൂടെ കാര്‍ പിന്നോട്ട് വന്ന് വീണ്ടും കയറി ഇറങ്ങി.  പിന്നോട്ട് നിരങ്ങിയ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതോടെയാണ് വീണ്ടും തിരികെ വന്നത്.

ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും കാര്‍ കയറി 45കാരി ബോധം നശിച്ച അവസ്ഥയിലായിരുന്നു. റോഡിന് സൈഡിലുണ്ടായിരുന്ന തടിയിലിടിച്ചാണ് കാര്‍ നിന്നത്. 45 കാരിയായ സ്വിസ് വനിത ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ലത്. ഇവരുടെ ആരോഗ്യനിലയേക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel