
അടുത്തിടെ ഏറ്റവും അധികം പ്രേക്ഷകപ്രീതി നേടിയ താരങ്ങളില്‍ ഒരാളാണ് രാജേഷ് മാധവൻ. ‘ന്നാ താൻ കേസ് കൊട് ‘എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു രാജേഷ് മാധവന്റെ പ്രകടനം. ഏവരും പ്രശംസയ്‍ക്ക് പാത്രമായ ചിത്രത്തിലെ കാസ്റ്റിംഗ് ചെയ്‍തതും രാജേഷ് മാധവനായിരുന്നു . ഇപ്പോഴിതാ രാജേഷ് മാധവൻ ആദ്യമായി സംവിധായകനാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
എസ്‍ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ 22ന് പുറത്തുവിടും. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടും മലയാള സിനിമ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമാണ് ഇത്.
കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ. വിഷ്വല്‍ മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്‍താണ് രാജേഷ് മാധവൻ കരിയര്‍ തുടങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്‍തു. ‘അസ്‍തമയം വരെ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here