
കാസർകോഡ് വിദ്യാർത്ഥിയെ പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസ്. തൈക്കടപ്പുറം താമസിക്കുന്ന മലപ്പുറം സ്വദേശി ഇസ്മായിൽ കബർദാറിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്…
നീലേശ്വരത്തെ 12 വയസ്സുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ഇസ്മായിൽ കബർദാറിനെതിരെ കേസെടുത്തത്. മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ചായിരുന്നു പീഡനം. ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിലായാണ് കേസിനാസ്പദമായ സംഭവം. കുട്ടി വീട്ടിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവും മത്സ്യതൊഴിലാളി യൂണിയൻ എസ് ടി യു ജില്ലാ നേതാവുമാണ് ഇസ്മായിൽ കബർദാർ. ഇയാൾ ഒളിവിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here