Himachal: ‘ഏകീകൃത സിവിൽ കോഡ് നടപ്പാക്കും’; ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമാക്കി ബിജെപി

ഹിമാചല്‍(himachal pradesh)തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമാക്കി ബിജെപി(bjp) പ്രഖ്യാപനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രിക. വഖഫ് ഭൂമി സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുമെന്നും ബിജെപി പത്രികയിൽ പറയുന്നു. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് സങ്കൽപ്പ്പത്ര് പുറത്തിറക്കിയത്.

വാശിയേറിയ മത്സരം നടക്കുന്ന ഹിമാചലിൽ  ഹിന്ദുത്വ അജണ്ടയിൽ തന്നെയാണ് ബിജെപി പ്രചാരണം മുന്നോട്ട് പോകുന്നത്. പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട്  ബി ജെ പി ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ദേശിയ അദ്ധ്യക്ഷൻ ജെ പി നദയാണ് സങ്കൽപ്പ്പത്ര് പുറത്തിറക്കിയത്.ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്.

8 ലക്ഷം തോഴിൽ അവസരങൾ വാഗ്ദാനം ചെയ്യുന്ന ബി ജെ പി,
പുതിയ 5 മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നും പറയുന്നു. വഖഫ് ഭൂമി സംബന്ധിച്ച്  ജൂഡിഷ്യൽ അന്വേഷ്ണം നടത്തുമെന്നും പ്രകടന പത്രികയിലുണ്ട്. സ്ത്രി ശാക്തീകരണത്തിന് പ്രാധാന്യം  നൽകുന്നതാണ് ബി ജെ പി പ്രകടന പത്രിക. വനിതകൾക്ക് സൗജന്യ പാചകവാതക സിലണ്ടർ വാഗ്ദാനവുമുണ്ട്. BJP പ്രകടന പത്രികയിൽ യുവാക്കളുടേയും കർഷകരുടേയും ക്ഷേമത്തിനായി നിരവധി  പ്രഖ്യാപനങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം കോണ്ഗ്രസും പ്രകടന പത്രിക പുരത്തിറക്കിയിരുന്നു

വായു മലിനീകരണം; പൊറുതിമുട്ടി ദില്ലി, നിയന്ത്രണം കടുപ്പിച്ച് പൊലീസ്

വായു മലിനീകരണ(air pollution)ത്തിൽ പൊറുതിമുട്ടി രാജ്യതലസ്ഥാനം. ഈ സാഹചര്യത്തിൽ നോയിഡ ട്രാഫിക് പൊലീസ്(police) നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഒരു വിഭാഗം വാഹനങ്ങൾക്ക്നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചതായി പൊലീസ് ഉത്തരവിറക്കി. മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ യമുന എക്‌സ്പ്രസ് ഹൈവേ വഴി അയക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് ദില്ലി(delhi) സർക്കാർ അഭ്യർത്ഥിച്ചു. ചില്ല, കാളിന്ദികുഞ്ച് അതിർത്തികൾ വഴിയാണ് നോയിഡയിൽ നിന്നുള്ള വാഹനങ്ങൾ ദില്ലിയിലേക്ക് പ്രവേശിക്കുന്നത്.

ദില്ലിയിലും മറ്റു പല ഭാഗങ്ങളിലും അന്തരീക്ഷവായു ഗുണനിലവാരം 500 ന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ ആണ് ഒരു വിഭാഗം വാഹനങ്ങൾക്ക് ഇത് വഴിയുള്ള പ്രവേശനം പൊലീസ് വിലക്കിയത്. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളും ഇതിൽ പെടും. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ കഴിഞ്ഞദിവസം മുതല്‍ എട്ടാം തീയതി വരെ അടച്ചിടാൻ ഉത്തരവായിരുന്നു.

അഞ്ചാം ക്ലാസിന് മുകളില്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും. കായിക മല്‍സരങ്ങള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പെടുത്തി. മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ ദില്ലി സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here