ഇംഗ്ലീഷിലെഴുതിയ മലയാളിയുടെ ലോകകപ്പ് ഗാനം വൈറൽ

ഇംഗ്ലീഷിലെഴുതിയ മലയാളിയുടെ ലോകകപ്പ് ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കാൽപന്ത് കളി ആവേശം ജ്വലിപ്പിക്കുന്നതാണ് ഹോല ഖത്തർ എന്ന ആൽബത്തിലെ വരികൾ.

ഹലോ എന്ന പദത്തിന് തുല്യമായ സ്പാനിഷ് ഭാഷയിലെ അഭിവാദ്യമാണ് ഹോല . ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ലോകത്തിന്റെ നാനാ കോണുകളിൽ നിന്നെത്തുന്നവരെ അഭിവാദ്യം ചെയ്യുകയാണ് ഹോല ഖത്തർ എന്ന ഈ ഗാനം .

ഫുട്ബാൾ മാന്ത്രികവും ഭ്രാന്തവും മനോഹരവുമായ വൈകാരികതയാണെന്നു പാടി മുന്നേറുന്ന വരികൾ അവസാനിക്കുന്നത് കാൽപന്ത് കളിയൊരു യുദ്ധമാണെന്നും കളിക്കുന്നവർ രാജ്യത്തിന്റെ പട്ടാളമെന്നും പറഞ്ഞുവെച്ചാണ്.

യുംന അജിൻ പാടിയ ലോകകപ്പ് ഗാനത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് റിയാദിൽ പ്രവാസിയായ മലപ്പുറം താനൂർ സ്വദേശി നൌഫൽ പാലേരിയാണ്.കോഴിക്കോട് സ്വദേശികളായ ബാലതാരങ്ങൾ സയാൻ അഫ്‍ഹാമും ഹത്തിമ് മുബീറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here