ഗിനിയയിൽ മലയാളികൾ ഉൾപ്പെടെ കപ്പലിൽ കുടുങ്ങിയ സംഭവം ;ഫോണുകൾ നൈജീരിയൻ പിടിച്ചെടുത്തേക്കും; നൈജീരിയൻ നാവികസേന കപ്പലിന് അടുത്തേക്ക് എത്തുന്നു

ഗിനിയിൽ മലയാളികൾ ഉൾപ്പെടെ കപ്പലിൽ കുടുങ്ങിയ സംഭവത്തിൽ നൈജീരിയൻ നാവികസേന കപ്പലിന് അടുത്തേക്ക് എത്തുന്നു എന്ന് സൂചന . കപ്പൽ ബലമായി പിടിച്ചെടുക്കുമെന്ന് നാവികസേനയുടെ മുന്നറിയിപ്പ് . ഫോണുകൾ നൈജീരിയൻ പിടിച്ചെടുത്തേക്കും എന്നും മലയാളികൾ സൂചന നൽകുന്നു .

ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ സംഘത്തെ നാട്ടിലെത്തിക്കാൻ നടപടി

ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗസംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഓഗസ്റ്റ് എട്ടിനാണ് ഗിനിയയിൽ വച്ച് നൈജീരിയയുടെ നിർദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

നൈജീരിയ(nigeria)ക്ക് മകനേയും സംഘത്തെയും ഗനി നാവികസേന കൈമാറുമെന്ന ആശങ്കയിലാണ് വിസ്മയയുടെ കുടുംബം. ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയിൽനിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനാണ് ഹെറോയിക് ഐഡൻ എന്ന കപ്പലിൽ 26 പേർ എത്തിയത്. നോർവേ ആസ്ഥാനമായ ഒ.എസ്.എം. മാരിടൈം എന്ന കമ്പനിയുടേതാണ് കപ്പൽ. ആകെ 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

ഇവരിൽ 16 പേർ ഇന്ത്യക്കാരും ഒരാൾ പോളണ്ടുകാരനും ഒരാൾ ഫിലിപ്പൈൻ സ്വദേശിയും എട്ടുപേർ ശ്രീലങ്കക്കാരുമാണ്. കപ്പലിന്റെ ക്യാപ്റ്റൻ ഇന്ത്യക്കാരനായ ധനുഷ്‌ മേത്തയാണ്. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസർ.നാവിഗേറ്റിങ് ഓഫീസറാണ് വിസ്മയയുടെ സഹോദരൻ നിലമേൽ കൈതോട് സ്വദേശി വിജിത്ത്.
കൊച്ചി സ്വദേശിയായ മിൽട്ടനും കപ്പലിലുണ്ട്. നൈജീരിയയിലേക്ക് തങ്ങളെ എത്തിക്കുന്നതിൽ കടുത്ത ഭയമുണ്ടെന്ന് വിജിത്ത് അറിയിച്ചു. നാട്ടിലേക്ക് വിളിക്കാനോ വിവരങ്ങൾ അറിയിക്കാനോ കഴിയാതാകുമെന്ന ആശങ്കയും വിജിത്ത്കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പങ്കുവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here