Vagamon: വാഗമണിൽ വിനോദയാത്രക്കെത്തി; കൊക്കയിൽ വീണ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി

വാഗമണിൽ(vagamon) കൊക്കയിലേക്ക് വീണ വിദ്യാർത്ഥി(student)യെ രക്ഷപ്പെടുത്തി. തമിഴ്നാട്(tamilnadu) കോയമ്പത്തൂർ ശരവണപ്പെട്ടി കുമാര ഗുരു എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയായ സജ്ഞയ് ആണ് രാവിലെ 7 മണിയോടെ കാരികാടിന് സമീപം കൊക്കയിൽ വീണത്.

നടുവിനും കാലിനും പരുക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോളേജിൽ നിന്നും 41 പേർ അടങ്ങിയ സംഘമാണ് വാഗമണിൽ വിനോദയാത്രക്കായി എത്തിയത്.

രാവിലെ 7 മണിയോടെ തിരികെ പോരും വഴി പോയപ്പോൾ കാരികാട് ഭാഗത്ത് വച്ച് വാഹനം നിർത്തിയിരുന്നു. റോഡിന് സമീപം നിന്ന സഞ്ജയ് താഴേക്ക് വീഴുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel