ക്യാമറക്ക് മുൻപിൽ സത്യം പറഞ്ഞാൽ നെർവസ് ആണ് ഞാൻ ; ലാൽജോസ് മനസ്സ് തുറക്കുന്നു

എന്തുകൊണ്ട് തീവ്രമായി അഭിനയ രംഗത്തേക്ക് കടക്കുന്നില്ല , സംവിധാനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകൻ ലാൽജോസ് . വർഷങ്ങൾക്ക് മുൻപ് ജോൺ ബ്രിട്ടാസ് അവതാരകനായ കൈരളി ടി വി യുടെ ജെ ബി ജംഗ്ഷൻ പരിപാടിയിൽ ആൺ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത് .

ക്യാമറക്ക് മുൻപിൽ സത്യം പറഞ്ഞാൽ നെർവസ് ആണ് ഞാൻ . കഷ്ട്ടപാട് ആണ് . സംവിധാനം പോലെ അല്ല അഭിനയം . അതുപോലെ ഭാര്യയും മക്കളും പറഞ്ഞു വേണ്ടാ ന്ന് . എനിക്കൊട്ടും ആത്മവിശ്വാസം ഇല്ല താനും .

എന്തുകൊണ്ട് മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്നു , അന്യഭാഷകളിൽ സിനിമ ചെയ്യാൻ താൽപ്പര്യം ഇല്ലേ എന്ന ചോദ്യത്തിന് ഞാൻ ഇവിടെ ഓക്കേ ആണ് എന്നായിരുന്നു മറുപടി . എനിക്ക് കിട്ടേണ്ട എല്ലാ കാര്യങ്ങളും എനിക്ക് ഇവിടെ കിട്ടുന്നുണ്ട് . മനസ്സിന് ഇണങ്ങും പോലെ എല്ലാം ചെയ്യാനും കഴിയുന്നുണ്ട് . പക്ഷെ അന്യഭാഷയിൽ ചെല്ലുമ്പോൾ ഞാൻ അവിടെ എത്തുന്ന ഒരു പുതിയ കുട്ടിയാണ് . ആ കുട്ടിയുടെ എല്ലാ പേടിയും എനിക്കുണ്ട് . പ്രധാന കാരണം അത് തന്നെ ആണ് എന്നാണ് ലാൽജോസ് പറഞ്ഞത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News