ADVERTISEMENT
താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന പ്രചരണത്തിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ(arya rajendran) ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. കത്ത് വ്യാജമാണെന്നും, പ്രചരണം ഗൗരവമുള്ള വിഷയമായതിനാൽ അതിൻ്റെ ഗൗരവത്തിൽ തന്നെ അന്വേഷണം നടത്തണമെന്നാണ് മേയറുടെ ആവശ്യം.
അങ്ങനെയൊരു കത്ത് താൻ അയച്ചിട്ടില്ലെന്നും കത്തിൽ പറയുന്ന തീയതിയിൽ താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും മേയർ വിശദീകരിച്ചു. ഡി ആര്‍ അനിലിൻ്റെ പേരിൽ പ്രചരിക്കുന്ന കത്ത് സംബന്ധിച്ച് പേലീസിൽ പരാതി നൽക്കാനാണ് കൗൺസിലർ DR അനിലും വ്യക്തമാക്കിയിട്ടുണ്ട്. കത്ത് പ്രചരിക്കുന്ന വിഷയത്തിൽ മേയറുമായി സംസാരിച്ചിരുന്നെന്നും, അത്തരം കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് CPI(M) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വിതീകരിച്ചു.
സംഭവത്തിൽ അന്വോഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ട് ആനാവൂർ നാഗപ്പന് അയച്ച കത്ത് എന്ന പേരിലാണ് മേയറുടെയും കൗൺസിലർഡി ആര്‍ അനിലിൻ്റെതും എന്ന പേരിൽ കഴിഞ്ഞ ദിവസം കത്തുകൾ പ്രചരിച്ചത് വന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.