Pinarayi Vijayan: പൊതുമേഖല പൊതു സ്വത്ത്‌; ഉറപ്പുപാലിച്ച് എൽഡിഎഫ് സർക്കാർ: മുഖ്യമന്ത്രി

കേരളത്തിലെ 25 പൊതുമേഖലാ സ്ഥാപനങ്ങളെ നടപ്പുസാമ്പത്തികവര്‍ഷം ലാഭത്തിലെത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. 17.8 ശതമാനം വര്‍ധനവോടെ 3892 കോടി രൂപയാണ് കേരളത്തിന്‍റെ പൊതുമേഖല ഈ വര്‍ഷം വിറ്റുവരവുണ്ടാക്കിയത്.

മൊത്തം പ്രവര്‍ത്തനലാഭവും 386 കോടി രൂപയായി ഉര്‍ന്നു. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ബദലാണ് ഇടതുപക്ഷസര്‍ക്കാരിന്‍റെ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan) ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നവ ഉദാരവൽക്കരണ നയങ്ങൾക്ക് ബദലായി അവയെ സംരക്ഷിക്കുകയും ലാഭത്തിലേയ്ക്കു നയിക്കുകയും ചെയ്യുമെന്ന ഉറപ്പാണ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്നത്. ആ വാഗ്ദാനം ഏറ്റവും മികച്ച രീതിയിൽ പാലിച്ചു കൊണ്ടു സർക്കാർ മുന്നോട്ടു പോവുകയാണ്.

അതിൻ്റെ ഫലമായി കഴിഞ്ഞ സാമ്പത്തിക വർഷം, കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള 25 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിലായി. 17.80% വർദ്ധനവോടെ 3892.13 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം പ്രവർത്തന ലാഭം 386.05 കോടി രൂപയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. കൂടുതൽ മികവിലേയ്ക്ക് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർത്തുന്നതിനായി നമുക്കൊരുമിച്ചു മുന്നോട്ടു പോകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News