M V Govindan: കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് വേണ്ടി വാദിക്കുന്നു: M V ഗോവിന്ദന്‍

കേരളത്തിലെ കോണ്‍ഗ്രസ്(Congress) ഗവര്‍ണറെ അനുകൂലിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). ഇത് ദേശീയ നിലപാടിനു വിരുദ്ധമാണ്. ഗവര്‍ണറുടെ നീക്കങ്ങള്‍ ജനങ്ങളെ അണി നിര്‍ത്തി എതിരിടും. നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ മാര്‍ച്ച് നടത്തും. സസിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നില്‍ ആര്‍എസ്എസും(RSS) ബിജെപിയും ആണ്. കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നു. സര്‍വ്വകലാശാലകളില്‍ കാവിവത്ക്കരണത്തിന് ശ്രമിക്കുന്നെന്നു. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് – സംഘപരിവാര്‍ അജണ്ടകളാണെന്നും ഇത്തരം നീക്കത്തെ ഭരണഘടനപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനം എടുക്കാം. അന്ധവിശ്വാസത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പിന്‍വാതില്‍ നിയമനം എന്ന നിലപാട് സിപിഐഎമ്മിന്റേതല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News