M V Govindan: പിന്‍വാതില്‍ നിയമനം CPI(M)ന്റെ നിലപാടല്ല: M V ഗോവിന്ദന്‍

വ്യാജക്കത്ത് വിഷയത്തില്‍ തിരുവനന്തപുരം മേയര്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). പിന്‍വാതില്‍ നിയമനം CPIM ന്റെയോ ഇടതുപക്ഷമുന്നണിയുടെയോ നിലപാടല്ലെന്നും അര്‍ഹരായവര്‍ക്ക് മാത്രം ജോലി ലഭിക്കണമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നില്‍ ആര്‍എസ്എസും ബിജെപിയും ആണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നു. സര്‍വ്വകലാശാലകളില്‍ കാവിവത്ക്കരണത്തിന് ശ്രമിക്കുന്നെന്നു. ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് സംഘപരിവാര്‍ അജണ്ടകളാണെന്നും ഇത്തരം നീക്കത്തെ ഭരണഘടനപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനം എടുക്കാം. അന്ധവിശ്വാസത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പിന്‍വാതില്‍ നിയമനം എന്ന നിലപാട് സിപിഐഎമ്മിന്റേതല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

അതേസമയം, സമരം ചെയ്യുന്നവരെല്ലാം ദേശവിരുദ്ധരാണെന്ന നിലപാട് CPIM നില്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മത്സ്യത്തൊഴിലാളി പുനരധിവാസമടക്കമുളള എല്ലാ സമവായ ചര്‍ച്ചകളും തുടരുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here