Aloshy: അലോഷിയ്ക്ക് വിട; കൊല്ലം ബീച്ചില്‍ പൊതുദര്‍ശനം നടന്നു

കൊല്ലത്തിന്റെ(Kollam) വയലിന്‍(Violin) നാഥം അലോഷി(Aloshy) തന്റെ സംഗീതകാലം ചെലവഴിച്ച കൊല്ലം ബീച്ചില്‍ കടലമ്മയോടും തന്നെ സ്‌നേഹിച്ചിരുന്നവരോടും അവസാന യാത്ര ചൊല്ലാന്‍ എത്തി.കൊല്ലം കോര്‍പ്പറേഷന്‍ അലോഷിയുടെ ഭൗതിക ശരീരം ബീച്ചില്‍ പൊതു ദര്‍ശനത്തിനു വെച്ചു. കുരിപ്പുഴ സെമിത്തേരിയില്‍ ഇനി അന്ത്യവിശ്രമം കൊള്ളും.

അലോഷിയേറെ ഇഷ്ടപെട്ടിരുന്ന വേഷത്തിലായിരുന്നു.കോട്ടും സ്യൂട്ടും കറുത്ത ഷൂവും അലോഷിയെ അണിയിച്ചൊരുക്കിയാണ് കൊല്ലം ബീച്ചില്‍ എത്തിച്ചത്.അലോഷിയുമായി രക്തബന്ധമുള്ളവര്‍ ഒഴികെ ആ മനുഷ്യനെ സ്‌നേഹിച്ചിരുന്നവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഏവരും അപ്പോഴും പരതിയത് അലോഷിയുടെ പൊന്നോമന ആയിരുന്ന വയലിനെ ആയിരുന്നു.ആദര സൂചകമായി ചിലര്‍ യാത്രാ മൊഴിയേകി കവിത ചൊല്ലി.

മാസാമാസം മക്കള്‍ അയക്കുന്ന 7000 രൂപയില്‍ ഒതുങില്ല അലോഷിയുടെ ചിലവ് വയലിന്‍ വായിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലവും സ്പിരിറ്റില്‍ എരിഞ്ഞടങും.തങളോടൊപ്പം താമസിക്കാന്‍ വിളിച്ച മക്കളോട് ഐ കാണ്ട് ബി എ സ്ലേവ് ഫോര്‍ യു എന്നായിരുന്നു അലോഷി പറഞ്ഞത്.

മരിക്കും വരേയും തന്റെ സ്വാതന്ത്ര്യം പണയം വക്കാതെ കൊല്ലം ബീച്ചില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സംഗീതം പകര്‍ന്ന് സംഗീതത്തിനു വേണ്ടി ജീവന്‍ നല്‍കിയ അലോഷി ജന ഹൃദയങളില്‍ ജീവിക്കും.അലോഷിയുടെ മരണം അറിയാത്തവര്‍ അപ്പോഴും തങളുടെ ജനകീയ തെരുവ് വയലിസ്റ്റിനെ തേടുന്നുണ്ടാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News