By election: ഉപതെരഞ്ഞെടുപ്പ്: നാലിടത്ത് ബിജെപി മുന്നില്‍; സിറ്റിങ് സീറ്റുകള്‍ കൈവിട്ട് കോണ്‍ഗ്രസ്

നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍. ബിഹാറിലെ(Bihar) മൊകാമയില്‍ സിറ്റിങ് സീറ്റില്‍ ആര്‍ജെഡി(RJD) വന്‍ വിജയം നേടി. യുപിയിലെ ഗോല ഗോകര്‍നാഥിലും, ഹരിയാനയിലെ അദംപുരിലും, ഒഡീഷയിലെ ദാംനഗറിലും, ബിഹാറിലെ ഗോപാല്‍ഗഞ്ചിലും ബിജെപിയാണ് മുന്നില്‍. തെലങ്കാനയിലെ മുനുഗോഡില്‍ ടിആര്‍എസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരമാണ്. നേരിയ ലീഡാണ് ടിആര്‍എസിനുള്ളത്. ഹരിയാനയിലെയും തെലങ്കാനയിലെയും സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചു.

ശിവസേന മുന്‍നേതാവ് അന്തരിച്ച രമേഷ് ലത്‌കെയുടെ ഭാര്യ റുതുജ ലത്‌കെ അന്ധേരി ഈസ്റ്റില്‍ വിജയം ഉറപ്പിച്ചു. അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു. മറ്റ് മുഖ്യ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്ന ഇവിടെ 76 ശതമാനത്തിലധികം വോട്ട് നേടിയാണ് ശിവസേന ജയമുറപ്പിച്ചത്. 14 ശതമാനം വോട്ട് നേടി നോട്ടയാണ് ഇവിടെ രണ്ടാംസ്ഥാനത്ത്.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഹരിയാനയിലെ അദംപുരിലും ബിജെപി മുന്നേറ്റമാണ്. കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് അദംപുരില്‍ തെരഞ്ഞെടുപ്പ്. തെലങ്കാനയിലെ മുനുഗോഡില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ രാജഗോപാല്‍ റെഡ്ഡി എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here