വസന്ത ഗായകര്‍; ടി ആര്‍ അജയന്റെ പുസ്തകം പ്രകാശനം ചെയ്തു

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ട്രഷററും മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടറുമായ ടി ആര്‍ അജയന്‍ രചിച്ച വസന്ത ഗായകര്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നടന്നത്. ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ കുലപതികളെ അടയാളപ്പെടുത്തുന്ന രചനയാണ് ടി ആര്‍ അജയന്റെ വസന്ത ഗായകര്‍ എന്ന പുസ്തകം. ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം പ്രൗഢമാക്കിയ പത്ത് അനശ്വര ഗായകരുടെ സംഗീത ജീവിതത്തെ അനുസ്മരിക്കുകയാണ് ഈ പുസ്തകത്തിലൂടെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ടി ആര്‍ അജയന്‍.

ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം നാല്‍പ്പത്തിഒന്നാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവ വേദിയിലാണ് പ്രകാശനം ചെയ്തത്. സംഗീത സംവിധായകന്‍ വി.ടി.മുരളി, മച്ചിങ്ങല്‍ രാധാകൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ടി ആര്‍ അജയനെ പ്രതിനിധീകരിച്ചു. മകന്‍ ജോഗേഷ് അജയ് ചടങ്ങില്‍ പങ്കെടുത്തു. കാനേഷ് പൂനൂര്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുകേഷ്, മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍ എന്നീ വസന്ത ഗായകര്‍ അനശ്വരമാക്കിയ ഗാനങ്ങള്‍ ലിപി അക്ബര്‍, യൂസഫ് കാരക്കാട്, ഫിറോസ് പയ്യോളി, സ്മിത പ്രമോദ് എന്നിവര്‍ ആലപിച്ചു. കെ എല്‍ സൈഗാള്‍ , ലതാ മങ്കേഷ്‌കര്‍ , മുഹമ്മദ് റാഫി, തലത് മെഹമൂദ് , മുകേഷ് , ഗീതാദത്ത്, കിഷോര്‍ കുമാര്‍, മന്നാഡേ , ആശാ ഭോസ്ലെ , മഹേന്ദ്ര കപൂര്‍ എന്നീ ഇതിഹാസഗായകരെയാണ് വസന്ത ഗായകര്‍ എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News