Trivandrum: ലുലു ഫുട്‌ബോള്‍ ലീഗ്; തലസ്ഥാനത്ത് കാല്‍പ്പന്താവേശത്തിന് തുടക്കമായി

ഫിഫ ലോകകപ്പിന്(Fifa World Cup) മുന്നോടിയായി തലസ്ഥാനത്ത് കാല്‍പന്താവേശത്തിന് തുടക്കമിട്ട് ലുലു ഫുട്‌ബോള്‍ ലീഗ്(Lulu Football League). ലീഗിന്റെ കിക്ക് ഓഫ് ഫുട്‌ബോള്‍ താരങ്ങളായ സി കെ വിനീതും, റിനോ ആന്റോയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ലുലു മാളിലെ എസ്റ്റേഡിയോ ടര്‍ഫില്‍ നടന്ന സൗഹൃദ മത്സരത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ടീമായ കേസരി എഫ്‌സിയും, മഞ്ഞപ്പട എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടി. പതിനഞ്ച് ദിവസം നീളുന്ന ഫുട്‌ബോള്‍ ലീഗില്‍ 32 ടീമുകളാണ് മാറ്റുരയ്ക്കുക.

വണ്‍സ് ഇന്‍ എ ജനറേഷന്‍ ബാറ്റ്‌സ്മാന്‍: സൂര്യകുമാര്‍ യാദവിനെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയം

ഇന്ത്യന്‍ ക്രിക്കറ്റ് പ്ലെയര്‍ സൂര്യകുമാര്‍ യാദവിനെക്കുറിച്ച്(Suryakumar Yadav) സംഗീത് ശേഖര്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. വരാന്‍ പോകുന്നതെന്താണെന്ന കൃത്യമായ തിരിച്ചറിവോടെ പന്തെറിഞ്ഞിട്ടും ഫീല്‍ഡ് സെറ്റ് ചെയ്തിട്ടും സൂര്യ അനായാസം അവരെ മറികടക്കുന്നത് അയാള്‍ നില്‍ക്കുന്ന ലെവല്‍ എല്ലായ്‌പോഴും ഒരു പടി മുന്നിലായത് കൊണ്ടാണെന്നാണ് സംഗീത് ശേഖര്‍ കുറിച്ചത്. ടി ട്വന്റി എന്ന ഗെയിമിനെ കൃത്യമായി ഡീ കോഡ് ചെയ്തിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ പ്ലെയര്‍ പലപ്പോഴും സഞ്ചരിക്കുന്നത് ഈ ഗെയിമിനും ഒരു പടി മുന്നിലാണ് എന്നത് അദ്ഭുതകരമാണ്. സംശയമൊട്ടുമില്ലാതെ പറയാം, വണ്‍സ് ഇന്‍ എ ജനറേഷന്‍ ബാറ്റ്‌സ്മാന്‍ എന്നാണ് സൂര്യകുമാര്‍ യാദവിനെക്കുറിച്ച് സംഗീത് ശേഖര്‍ ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഇയാളെ പറ്റി എന്തെഴുതിയാലും അധികമാകില്ല. അനിര്‍വചനീയമാം വിധം പുതിയ തലങ്ങളിലേക്ക് തന്റെ ബാറ്റിംഗിനെ കൊണ്ട് പോകുന്ന കളിക്കാരന്‍.ഒരേയൊരു സൂര്യകുമാര്‍ യാദവ്.
സൂര്യകുമാര്‍ ചെയ്യാന്‍ പോകുന്നതെന്താണെന്ന് അറിയാത്ത ബൗളര്‍മാര്‍ ഇപ്പോള്‍ വളരെ കുറവായിരിക്കും. വരാന്‍ പോകുന്നതെന്താണെന്ന കൃത്യമായ തിരിച്ചറിവോടെ പന്തെറിഞ്ഞിട്ടും ഫീല്‍ഡ് സെറ്റ് ചെയ്തിട്ടും സൂര്യ അനായാസം അവരെ മറികടക്കുന്നത് അയാള്‍ നില്‍ക്കുന്ന ലെവല്‍ എല്ലായ്‌പോഴും ഒരു പടി മുന്നിലായത് കൊണ്ട് തന്നെയാണ്. ടി ട്വന്റി എന്ന ഗെയിമിനെ കൃത്യമായി ഡീ കോഡ് ചെയ്തിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ പ്ലെയര്‍ പലപ്പോഴും സഞ്ചരിക്കുന്നത് ഈ ഗെയിമിനും ഒരു പടി മുന്നിലാണ് എന്നത് അദ്ഭുതകരമാണ്.

സൂര്യയെ പുറത്താക്കുകയെന്ന അമിത പ്രതീക്ഷ ഒഴിവാക്കി വൈഡ് യോര്‍ക്കറുകള്‍ കൊണ്ട് സൂര്യയെ നിയന്ത്രിക്കാനാണ് സിംബാബ് വേ ബൗളര്‍മാര്‍ വന്നത്. വൈഡ് യോര്‍ക്കറുകള്‍ എക്സിക്യുട്ട് ചെയ്യുന്നതില്‍ അവര്‍ക്ക് പിഴക്കുമ്പോള്‍ ഒരേ പന്തിനു രണ്ടിലധികം ഷോട്ട് കൈവശമുള്ള സ്‌കൈ അവരെ സ്‌കൂപ് ചെയ്തു ഫൈന്‍ ലെഗ്ഗിനും ബാക് വെഡ് സ്‌ക്വയര്‍ ലെഗിനും മുകളിലൂടെ പറത്തുകയും അതേ പന്തിനെ പോയന്റിലൂടെയും പറഞ്ഞയച്ചു കൊണ്ട് ക്രീസിലൊരു ഹൈലി സ്‌കില്‍ഡ് ബാറ്റ്സ്മാനാണെന്നത് ഒരിക്കല്‍കൂടെ ബോധ്യമാക്കി കൊടുത്തു.
സംശയമൊട്ടുമില്ലാതെ പറയാം.വണ്‍സ് ഇന്‍ എ ജനറേഷന്‍ ബാറ്റ്‌സ്മാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News