Arya Rajendran: വ്യാജക്കത്ത് വിവാദം; സമഗ്രമായ അന്വേഷണം വേണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

വ്യാജക്കത്ത് വിവാദത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍(Arya Rajendran) മുഖ്യമന്ത്രിക്ക്(Pinarayi Vijayan) പരാതി നല്‍കി. വിഷയം ഗൗരവതരമെന്നും കത്തിന്റെ ഉറവിടം പരിശോധിക്കണം മേയര്‍ ആവശ്യപ്പെട്ടു. അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സിപിഐഎമ്മിനില്ല(CPIM). ബോധപൂര്‍വമായ പ്രചരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കത്തിന്റെ ഉറവിടം പരിശോധിക്കണമെന്നാണ് മേയര്‍ ആര്യാരാജേന്ദ്രന്റെ നിലപാട്. തിരുവനന്തപുരത്ത് എത്തിയ മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സിപിഐഎമ്മിനില്ല. മേയര്‍ ആയി ചുമതയേറ്റടുത്തത് മുതല്‍ അപവാദ പ്രചരണങ്ങള്‍ ഒരു വിഭാഗം ആരംഭിച്ചതാണ്. ബോധപൂര്‍വമായ പ്രചരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു.

ഗൗരവതരമായ വിഷയമായതിനാലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ പരാതി നല്‍കിയതെന്ന് പറഞ്ഞ മേയര്‍, പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ നേതൃത്വത്തെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News