By election: നിയമസഭ ഉപതെരഞ്ഞെടുപ്പ്; 4സീറ്റുകള്‍ ബിജെപിക്ക്

ആറു സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍(By election) 4സീറ്റുകള്‍ ബിജെപി(BJP) നേടി. ഓരോ സീറ്റുകള്‍ വീതം ബീഹാറിലെ(Bihar) മൊകാമയില്‍ ആര്‍ജെഡിയും മഹാരാഷ്ട്രയിലെ അന്ധേരിയില്‍ ശിവസേന ഉദ്ധവ് പക്ഷവും തെലുങ്കാന മുനുഗോ ഡെയില്‍ ടിആര്‍എസും നേടി. അതേസമയം കോണ്‍ഗ്രസിന്(Congress) രണ്ട് സിറ്റിങ് സീറ്റുകളും നഷ്ടമായി.

ബീഹാറിലെ രണ്ടു സീറ്റുകളിലും, ഉത്തര്‍ പ്രദേശ്, ഒഡീഷ, ഹരിയാന, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബീഹാറിലെ ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ ആര്‍ജെഡിക്കെതിരെ ബിജെപിയുടെ കുസുംദേവിയാണ് വിജയിച്ചത്.

ഉത്തര്‍പ്രദേശിലെ ഗോലഗോകരണ്‍നാഥില്‍ അമന്‍ ഗിരി ബിജെപിയുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്തി.ഹരിയാനയിലെ ആദംപൂരില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയേറ്റു. കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ കുല്‍ദീപ് ബിഷ്‌ണോയുടെ മകന്‍ ഭവ്യ ബിഷ്‌ണോയ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയ്പ്രകാശിനെ പരാജയപ്പെടുത്തി.

ഒഡിഷയിലെ ദാമ്‌നഗര്‍ മണ്ഡലം ബിജെപിയുടെ സൂര്യബന്‍സി സൂരജ് ബിജെഡിയെ പരാജയപ്പെടുത്തി സിറ്റിങ്ങ് സീറ്റ് ഉറപ്പിച്ചു. മഹാരാഷ്ട്ര അന്ധേരി ഈസ്റ്റ് സീറ്റില്‍ ശിവ സേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ സ്ഥാനാര്‍ഥി റുതുജ ലത്‌കെ വിജയിച്ചു. തെലങ്കാനയിലെ മുനുഗോഡ മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍
ടിആര്‍എസിന്റെ കുസുകുണ്ടല പ്രഭാകര്‍ റെഡ്ഢി നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചു.ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നഷ്ട്ടമായത് രണ്ട് സിറ്റിങ് സീറ്റുകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News