
ട്വന്റി 20 ലോകകപ്പില്‍(T20 World Cup) സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്(Netherlands). 13 റണ്‍സിനാണ് ഓറഞ്ച് പടയുടെ ജയം. സൗത്ത് ആഫ്രിക്ക തോറ്റതോടെ ഇന്ത്യ(India) സെമി ഉറപ്പിച്ചു. നിലവില്‍ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യ സിംബാബ്വേക്കെതിരെ തോറ്റാലും ഇനി സെമിയിലെത്തും.
ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് അക്കര്‍മാന്റെ മികവില്‍ 41 (26) നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദേദപ്പെട്ട തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മധ്യ ഓവറുകളില്‍ കൂട്ടത്തോടെ വിക്കറ്റ് പോയത് തിരിച്ചടിയായി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബ്രാന്‍ഡന്‍ ഗ്ലോവറാണ് ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കിയത്.
സെമി ഉറപ്പിക്കാന്‍ ജയം അനിവാര്യമായിരുന്ന ദക്ഷിണാഫ്രിക്ക ഇതോടെ ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ നിന്ന് പാകിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തിലെ വിജയികള്‍ സെമിയിലെത്തും. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here