Suryakumar Yadav: സൂര്യകുമാര്‍ യാദവ്; ബാറ്റില്‍ നിന്ന് പിറന്ന ഷോട്ടുകളാല്‍ ലോകത്തെ ഞെട്ടിച്ച പ്ലെയര്‍

ഇന്ത്യ(India) കണ്ട ഏറ്റവും മികച്ച ത്രീ സിക്സ്റ്റി ബാറ്റര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായിക്കഴിഞ്ഞു. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ സിംബാബ്വെയ്‌ക്കെതിരെ സൂര്യകുമാര്‍ യാദവിന്റെ(Suryakumar Yadav) ബാറ്റില്‍ നിന്ന് പിറന്ന ഷോട്ടുകള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം.സ്‌കൈയുടെ സൂപ്പര്‍ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

സിംബാബ്വെയുടെ നഗാവര എറിഞ്ഞ അവസാന ഓവറില്‍ നിറഞ്ഞാടുകയായിരുന്നു ആരാധകരുടെ സ്വന്തം സ്‌കൈ…തനി സ്‌കൈ സ്‌റ്റൈലില്‍ ക്രീസില്‍ വട്ടംചുറ്റിയുള്ള ത്രീസിക്സ്റ്റി ഡിഗ്രി സ്‌ട്രോക്കുകളുമായി ക്രീസില്‍ വാഴുകയായിരുന്നു ടീംഇന്ത്യയുടെ ഈ സിക്‌സര്‍കിങ്. നഗാവര ഓഫ്‌സൈഡിന് പുറത്തെറിഞ്ഞ ഒരു ലോ ഫുള്‍ടോസില്‍ സ്‌കൈ നേടിയ സിക്‌സര്‍, ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. സ്‌കൈയുടെ ക്വാളിറ്റി അറിയാന് ഈ ഒറ്റ സിക്‌സര്‍ മാത്രം മതിയായിരുന്നു..

ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഷോട്ടുകളില്‍ ഒന്നാണ് സ്‌കൈയുടെ ബാറ്റില്‍ നിന്നും പിറന്നത്. എബിഡിയുടെയും ഡഗ്ലസ് മാരിലിയറുടെയും സ്‌കൂപ്പ് ഷോട്ടുകളെ വെല്ലുന്ന ഷോട്ടുകളാണ് സൂര്യകുമാര്‍ ലോകകപ്പില്‍ കാഴ്ചവെക്കുന്നത്. വെറും 22 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി തികച്ച സ്‌കൈ 25 പന്തില്‍ നിന്നും 61 റണ്‍സുമായി ക്രീസില്‍ അപരാജിതനായി..അരഡസന്‍ ബൗണ്ടറിയും നാല് സിക്‌സറും അകമ്പടി ചാര്‍ത്തുന്നതായിരുന്നു സ്‌കൈയുടെ സൂപ്പര്‍ ഇന്നിങ്‌സ്. സിംബാബ്വെയ്‌ക്കെതിരെ പ്ലെയര്‍ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാറായിരുന്നു.സ്‌കൈയുടെ സൂപ്പര്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.സഹധര്‍മ്മിണി ദേവിഷ ഷെട്ടിയാണ് കരിയറില്‍ ഈ 31 കാരന്റെ പ്രചോദനവും പ്രോത്സാഹനവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News