
മലപ്പുറം(Malappuram) എടക്കരയില്‍ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ(Messi) കട്ടൗട്ട് തകര്‍ന്നു വീണു. 70 അടിയോളം ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് ആണ് സ്ഥാപിക്കുന്നതിനിടെ തകര്‍ന്നു വീണത്. എടക്കര മുണ്ടയിലാണ് ലയണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് ആണ് തകര്‍ന്നു വീണത്. മുണ്ട അങ്ങാടിയില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ മുക്കാല്‍ ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. ഒരാഴ്ചത്തോളം നീണ്ട ആരാധകരുടെ പരിശ്രമമാണ് പരാജയപ്പെട്ടത്.
എന്നാല്‍ വേഗത്തില്‍ തന്നെ കട്ടൗട്ട് പുന:സ്ഥാപിക്കുമെന്ന് ആരാധകര്‍ വ്യക്തമാക്കി. പ്രദേശത്ത് അര്‍ജന്റീന ബ്രസീല്‍ ആരാധകര്‍ തമ്മില്‍ കിടമത്സരമാണ്. നെയ്മറിന്റെ കട്ടൗട്ട് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബ്രസീല്‍ ആരാധകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here