Ronaldo: ഫുട്‌ബോളിലെ ത്രിമൂര്‍ത്തികള്‍ പുള്ളാവൂരില്‍; മെസ്സിക്കും നെയ്മറിനുമൊപ്പം ക്രിസ്റ്റ്യാനോയുമെത്തി

കോഴിക്കോട് പുള്ളാവൂരില്‍ ഫുട്‌ബോള്‍(Football) ആവേശം കത്തി കയറുകയാണ്. മെസ്സിക്കും നെയ്മറിനും പിന്നാലെ പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ(Christiano ronaldo) പടുകൂറ്റന്‍ കട്ടൗട്ടും പൂള്ളവൂരിലെ പുഴയില്‍ ഉയര്‍ന്നു.

അവസാന നിമിഷം മായാജാലം തീര്‍ക്കുന്ന മാന്ത്രികനാണല്ലോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പൂള്ളവൂരിലെ കട്ടൗട്ട് ചലഞ്ചിലേക്ക് ക്രിസ്റ്റ്യാനോ ആരാധകരുടെ വരവും അങ്ങനെയാണ്. മെസിയും നെയ്മറും ആദ്യം ഇടംപിടിച്ച പൂള്ളവൂര്‍ പുഴയിലേക്ക് ഒടുവിലാണ് റോണായുടെ കട്ടൗട്ടുമായി ആരാധകര്‍ എത്തിയത്. അല്‍പ്പം വൈകിയെങ്കിലും നിലവില്‍ ഉയര്‍ത്തിയ കട്ടൗട്ടുകളെയെല്ലാം കടത്തി വെട്ടിയാണ് റൊണാള്‍ഡോയുടെ കട്ടൗട്ട് പുഴയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

30 അടിയുള്ള മെസ്സിയുടെ കട്ട്ഔട്ടിനേയും 40 അടിയുള്ള നെയ്മറിന്റെ കട്ട ഔട്ടിനേയും കടത്തിവെട്ടി 50 അടിയോളം ഉയരമുള്ള കട്ടൗട്ടാണ് റോണോ ആരാധകര്‍ സ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here