
കോഴിക്കോട്(Kozhikode) ലഹരിസംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ പോലീസ്(police) മോചിപ്പിച്ചു. ആറംഗ സംഘം തട്ടിക്കൊണ്ടു പോയത് കുറ്റിക്കാട്ടൂര്‍ സ്വദേശി അരവിന്ദ് ഷാജിയെയായിരുന്നു. അഞ്ചു പേര്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. ലഹരി വസ്തുക്കള്‍ വാങ്ങിയതിന്റെ പണം നല്കാത്തതിനെ തുടര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്.
വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
മനുഷ്യക്കടത്ത് കേസ് പ്രതി പാലായില്‍ അറസ്റ്റില്‍
മനുഷ്യക്കടത്ത് കേസില്‍ മുഖ്യ പ്രതി കോട്ടയം പാലായില്‍(Pala) അറസ്റ്റില്‍(Arrest). വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പാലാ സ്വദേശിയായ യുവതിയെ കടത്തിയ സംഭവത്തിലാണ് മുണ്ടക്കയം പെരുവന്താനം സ്വദേശി മനോജ് അറസ്റ്റിലായത്. സംഭവത്തില്‍ നേരത്തെ ഒരാള്‍ കൂടി പിടിയിലായിരുന്നു.യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് കടത്തിയ സംഭവത്തിലാണ് മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി പെരുവന്താനം പാലൂര്‍ക്കാവ് സ്വദേശി മണിക്കുട്ടനെന്ന മനോജിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശിനിയായ യുവതിയെ 2022 ജനുവരി മാസം ഒമാനില്‍ ടീച്ചര്‍ ജോലി വാഗ്ദാനം ചെയ്താണ് വിദേശത്തേക്ക് കടത്തിയത്. പറഞ്ഞ ജോലി നല്‍കാതെ മറ്റൊരു വീട്ടില്‍ നിര്‍ബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും തിരിച്ച് നാട്ടിലേക്ക് പോരാന്‍ സമ്മതിക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
യുവതിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് മനുഷ്യക്കടത്തിന് കേസെടുത്തു, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിക്കിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒന്നാം പ്രതിയായ മനോജ് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനൊടുവില്‍ ഇയാളെ എറണാകുളം മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്നും അന്വേഷണ സംഘം പിടികൂടിയത്.
മനോജിനെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. ഈ കേസില്‍ വേറെയും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here