Pathanamthitta: 650 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പൊലീസ് പിടിയില്‍

പത്തനംതിട്ട(Pathanamthitta) തിരുവല്ല കുറ്റൂരില്‍ നിന്നും 650 ഗ്രാം കഞ്ചാവുമായി രണ്ട് അതിഥി സംസ്ഥാന തൊഴിലാളികള്‍ പോലീസിന്റെ പിടിയിലായി. കെട്ടിട നിര്‍മാണ തൊഴിലാളികളായ അസം സ്വദേശികളായ ഫജല്‍ ഹഖ്, അല്‍ത്താബ് അലി എന്നിവരാണ് അറസ്റ്റിലായത്(Arrest) .

ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരുടെ താമസ സ്ഥലത്തിന് സമീപത്ത് നിന്നും ഇന്ന് വൈകിട്ട് ഏഴു മണിയോടെ പിടികൂടിത്. ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് അഞ്ചു ഗ്രാമിന്റെയും 10 ഗ്രാമിന്റെയും ചെറു പൊതികളിലായി വില്‍പ്പനക്ക് നടത്തിയിരുന്നാതായി പോലീസ് സംശയിക്കുന്നു. ഇവരുട പ്രതികളില്‍ നിന്നും നിരവധി എ ടി എം കാര്‍ഡുകളും പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇതര സംസ്ഥാന അതിഥി തൊഴിലാളി ഇത്തരത്തില്‍ തിരുവല്ല കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here