എംപിയുടെ മകനെ കസ്റ്റംസ് വിവസ്ത്രനാക്കി പരിശോധിച്ചെന്ന് പരാതി

പി വി അബ്ദുള്‍ വഹാബ് എംപിയുടെ മകനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രനാക്കി പരിശോധന നടത്തി. സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ ജാവേദിനാണ് ദുരനുഭവമുണ്ടായത്. രാത്രി 9.15ന് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ജാവേദിനെ രണ്ടു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധനയും നടത്തി. കുറ്റക്കാരനല്ലെന്നു കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംപി കേന്ദ്രധന മന്ത്രി നിര്‍മല സീതാരാമനും കസ്റ്റംസ് കമീഷണര്‍ക്കും പരാതി നല്‍കി. ‘താന്‍ എംപിയുടെ മകനാണെന്നും പറഞ്ഞെങ്കിലും കസ്റ്റംസ് അധികൃതര്‍ വിശ്വസിച്ചില്ല. എന്തിനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും കസ്റ്റംസ് ചോദിച്ചെന്ന്’ ജാവേദ് പറഞ്ഞു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് കമീഷണര്‍ വിശദീകരണം തേടി. ദുബായില്‍ ബിസിനസുകാരനാണ് ജാവേദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News