ഗിനിയയിൽ തടവിലാക്കപ്പെട്ട ജീവനക്കാർ ആശങ്കയിൽ ; പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

ഗിനിയയിൽ തടവിലാക്കപ്പെട്ട ജീവനക്കാർ ആശങ്കയിൽ. കപ്പൽ എപ്പോൾ വേണമെങ്കിലും നൈജീരിയ നേവിയ്ക്ക് കൈമാറാം.

ജീവനക്കാരിൽ പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിഷയത്തിൽ ഇന്ത്യൻ സർക്കാരിന്‍റെ യും കേരള സർക്കാരിന്‍റെയും അടിയന്തര ഇടപെടൽ വേണമെന്നും കപ്പിലിലെ ജീവനക്കാർ പറഞ്ഞു .

പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടിയന്തരമായി ഇടപെടണമെന്ന് ജീവനക്കാർ പറഞ്ഞു . മരുന്നുകൾ പോലും നൽകുന്നില്ല എന്ന് തടവിലാക്കപ്പെട്ട മലയാളികൾ പറഞ്ഞു .

അതേസമയം മോചനത്തിന് ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവർ കത്ത് നൽകി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News