vizhinjam | വിഴിഞ്ഞം : സമരപ്പന്തൽ പൊളിച്ചു മാറ്റാൻ സമരക്കാർക്ക് ഹൈക്കോടതി നൽകിയ സമയം ഇന്നവസാനിക്കും

ഗതാഗതം തടസ്സപ്പെടുത്തിയുള്ള വി‍ഴിഞ്ഞം സമരസമിതിയുടെ സമരപ്പന്തൽ പൊളിച്ചു മാറ്റാൻ സമരക്കാർക്ക് ഹൈക്കോടതി നൽകിയ സമയം ഇന്നവസാനിക്കും. കർശന നടപടിയെടുക്കാൻ കോടതിയെ നിർബന്ധിക്കരുതെന്ന് ക‍ഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു . ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെത്തിയവരിൽ ചിലർ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നാട്ടുകാരുടെ ജനകീയ കൂട്ടായ്മ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധം ഉയർത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്.

തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. സംഘർഷ സാധ്യതുള്ളതിനാൽ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News