കാടും പടലും നിറച്ച് അലങ്കാര യാത്ര ; ‘താമരാക്ഷന്‍ പിള്ള’യ്‌ക്കെതിരെ കേസ്

നിയമം കാറ്റില്‍ പറത്തി കെഎസ്ആര്‍ടിസി ബസ് കല്യാണയാത്ര നടത്തിയ സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. വഴികാണാത്തവിധം അലങ്കാരം നടത്തി യാത്ര നടത്തിയതിനാണ് കേസ്.
ബസോടിച്ച കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എന്‍ എം റഷീദിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

കോതമംഗലത്തു നിന്ന് അടിമാലിയിലേക്ക് വാഹന നിയമങ്ങള്‍ ലംഘിച്ച് ബസ് യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.’ഈ പറക്കും തളിക’ എന്ന സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കാടും പടലും നിറയെ അലങ്കാരമെന്നോണം വച്ചുപിടിപ്പിച്ചായിരുന്നു ബസിന്റെ യാത്ര. മാത്രമല്ല ചിത്രത്തിലെ ബസിന്റെ പേരായ ‘താമരാക്ഷന്‍ പിള്ള’ എന്ന പേരും കെഎസ്ആര്‍ടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തില്‍ പതിപ്പിച്ചിരുന്നു. യാത്ര വിവാദമായതിന് പിന്നാലെ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തത്.

നിലവില്‍ ഞായറാഴ്ച ദിവസങ്ങളില്‍ കല്യാണ ഓട്ടങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസ് വാടകയ്ക്ക് നല്‍കാറുണ്ട്. കെഎസ്ആര്‍ടിസിയില്‍ പരസ്യങ്ങള്‍ പോലും പാടില്ലെന്ന കര്‍ശന ഉത്തരവ് നില്‍ക്കെയാണ് നിയമം ലംഘിച്ച് കൊണ്ടുള്ള നടപടി. കോതമംഗലത്തു നിന്ന് യാത്ര തുടങ്ങിയ ബസ് പല സ്ഥലത്തും നിര്‍ത്തി ആളുകളെ ഇറക്കി കുറച്ച് സമയം ആഘോഷം നടത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News