ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം; എന്നാല്‍ ഗവര്‍ണര്‍ക്കങ്ങനെ സ്വീകരിക്കാന്‍ അധികാരമില്ല ; എം സ്വരാജ്

ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം, എന്നാല്‍ ഗവര്‍ണര്‍ക്കങ്ങനെ സ്വീകരിക്കാന്‍ അധികാരമില്ല എന്ന് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് . ഗവർണർ എന്നത് ഒരു പൊതുവായ ഉത്തരവാദിത്തമാണ് .

അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പരിവാരങ്ങൾക്കും സുഖ സുഭിക്ഷമായി ജീവിക്കാനുള്ള പണം നൽകുന്നത് കേരളമാണ് . നമ്മുടെ ഖജനാവിൽ നിന്നുള്ള പണം എടുത്തതാണ് അദ്ദേഹം യാത്ര ചെയ്യുന്നത് , വസ്ത്രം ധരിക്കുന്നത് , ഭക്ഷണം കഴിക്കുന്നത് .

അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ട കാര്യങ്ങൾ മാത്രമേ ചോദ്യങ്ങൾ ചോദിക്കാവൂ എന്നില്ല . ആർ എസ് എസ് താളങ്ങൾക്കനുസരിച്ച് തുള്ളുന്നവർ മതി എന്ന നയമാണ് ഗവർണർ സ്വീകരിച്ചത് . മറ്റു മാധ്യമങ്ങൾക്ക് പോലും ഇത് നാണക്കേട് ആണ് . ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നേ മതിയാകൂ .

ആർ എസ് എസ് ൻറെ അവസരവാദിയായ ഗവർണർക്ക് എന്തും ആവാം എന്നുള്ള ധാരണ ഉണ്ടെങ്കിൽ തെറ്റി . ഗവർണർ ആയിരിക്കുന്ന കാലത്തോളം അദ്ദേഹത്തിന് ഇതിന് യാതൊരു അധികാരവുമില്ല എം സ്വരാജ് പറഞ്ഞു .

\

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here