വിമർശിക്കുന്നവരെ എല്ലാവരെയും മാറ്റുന്നത് ജനാധിപത്യ തത്വത്തിന് എതിരാണ് ; മന്ത്രി കെ കൃഷ്ണൻ കുട്ടി

മാധ്യമങ്ങളെ പുറത്ത് ആക്കിയ ഗവർണരുടെ നടപടിക്ക് എതിരെ മന്ത്രി കെ കൃഷ്ണൻ കുട്ടി . ജനാധിപത്യത്തിന് മാധ്യമസ്വാതന്ത്ര്യവും പ്രതിപക്ഷവും ഉണ്ടാകണം .

അതിനെ ഹനിക്കുന്നത് ആരു ചെയ്താലും ശരി അല്ല .
ഇത് ജനാധിപത്യത്തിന് ഒരു ഭീഷണിയാണ് .വിമർശിക്കുന്നവരെ എല്ലാവരെയും മാറ്റുന്നത് ജനാധിപത്യ തത്വത്തിന് തന്നെ എതിരാണ് . ഭരണ പക്ഷത്തിന് പോലെ തന്നെ പ്രതിപക്ഷത്തിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് .

ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് സ്ഥാനമുണ്ടാകണം ,പ്രതിപക്ഷ സ്വരങ്ങൾ ജനാധിപത്യത്തിൽ അനിവാര്യം എന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here