Governor:മാധ്യമ വിലക്ക്;ഗവര്‍ണര്‍ ക്ഷണിച്ചുവരുത്തി ഇറക്കിവിട്ടതില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയും

(Kairali)കൈരളിക്കും മീഡിയ വണ്ണിനും(Media One0 വിലക്കേര്‍പ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗവര്‍ണര്‍ ക്ഷണിച്ചുവരുത്തി ഇറക്കി വിട്ടതില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.

കൈരളി ന്യൂസ് റിപ്പോര്‍ട്ടറെയും മീഡിയ വണ്‍ റിപ്പോര്‍ട്ടറെയുമാണ് പേരെടുത്ത് പറഞ്ഞ് ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ നിന്ന് പുറത്താക്കിയത്. ഗവര്‍ണറിന്റെ ജനാധിപത്യ നടപടിക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുകയാണ്.

കേരളത്തില്‍ ഒരു ഏകാധിപതി ജനിക്കുന്നു: ഗവര്‍ണര്‍ക്കെതിരെ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഗവര്‍ണറുടെ നടപടി ഏകാധിപത്യപരമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കേരളത്തില്‍ ഒരു ഏകാധിപതികൂടി ജനിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട സമയമാണിത്.

കൈരളിയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്. മാധ്യമ ലോകം ഒന്നടങ്കം ഐക്യത്തോടെ നില്‍ക്കേണ്ട സമയമാണിതെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel