Governor:ഗവര്‍ണറുടേത് തികഞ്ഞ ഫാസിസ്റ്റ് രീതി; മാധ്യമ വിലക്കിനെതിരെ വിവിധ രാഷ്ട്രീയ നേതാക്കള്‍

(Governor)ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. തികഞ്ഞ ഫാസിസ്റ്റ് രീതിയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും, ചില മാധ്യമങ്ങളെ മാത്രം ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.

മാധ്യമങ്ങളെ ഇറക്കി വിട്ട ഗവര്‍ണ്ണറുടെ നടപടിക്കെതിരെ ഇടത് നേതാക്കള്‍ രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ പ്രവേശനം തടയുന്നു, ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകാത്ത നിലപാടാണ് ഗവര്‍ണറുടേതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു

ഗവര്‍ണറുടെ നല്ലക്കുട്ടികളായിരിക്കുന്നതിനേക്കാള്‍ വലിയ നാണക്കേട് കേരളത്തിലെ മാധ്യമങ്ങള്‍ക്കില്ല, എന്നാല്‍ ചോദ്യം ചെയ്തതിന്റെ പേരില്‍, വിമര്‍ശിക്കാന്‍ തന്റേടം കാണിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട മാധ്യമങ്ങള്‍ക്ക് അഭിമാനിക്കാം എന്നും എം സ്വരാജ് പ്രതികരിച്ചു.

ഗവര്‍ണറുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മീഡിയ വണ്‍, കൈരളിയെയും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി ഡി സതീഷന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here