ഗവർണറുടെ നടപടി ശുദ്ധ ഫാസിസം ; ഐ എൻ എൽ

വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തി മാധ്യമങ്ങളോട് ഇറങ്ങിപ്പോകാൻ കൽപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ശുദ്ധ ഫാസിസമാണെന്നു് ഐ എൻ എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടരി എൻ കെ അബ്ദുൽ അസീസ് പ്രസ്താവിച്ചു.

ഗവർണറുടെ ഔദ്ധിത്യവും ധിക്കാരവും അദ്ദേഹത്തിൻ്റെ മനോനിലയെ ബാധിച്ചോയെന്ന് സംശയയിeക്കണ്ടതുണ്ട്. എങ്കിൽ രാജ്യഭവനിൽ നിന്ന് കുറച്ചു ദിവസത്തേക്കെങ്കിലും വിട്ടുനിന്നു അദ്ദേഹം വിശ്രമമെടുക്കണം.

കൈരളി, മീഡിയാവൺ ചാനലുകളോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഗവർണറുടെ വാർത്താ സമ്മേ ളനം ബഹിഷ്കരിച്ച റിപ്പോർട്ടർ ചാനൽ നടപടി ശ്ലാഘനീയമാണ്. മറ്റു മാധ്യമങ്ങളും ഇതേ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു, അസീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News