Kamal Haasan: ഉലകനായകന് ഇന്ന് പിറന്നാള്‍; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് കമല്‍ ഹാസന്റെ സര്‍പ്രൈസ്

ഉലകനായകന്‍ കമല്‍ഹാസന്(Kamal Haasan) ഇന്ന് 68ാം പിറന്നാള്‍. ഈ ദിനത്തില്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പുതിയ സിനിമയുടെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. 35 വര്‍ഷത്തിനു ശേഷം മണിരത്‌നവുമായി(Mani Ratnam) ഒന്നിക്കാനൊരുങ്ങുകയാണ് ഉലകനായകന്‍. സോഷ്യല്‍ മീഡിയയിലൂടെ കമല്‍ ഹാസന്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. കമല്‍ഹാസന്റെ 234ാം ചിത്രമാണ്. പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട ഈ വാര്‍ത്ത കേട്ട് ആവേശത്തിലാണ് ആരാധകര്‍.

‘കെഎച്ച് 234’ എന്ന് താല്‍ക്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസറാണ് പുറത്തുവന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മൂവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജ് കമല്‍ ഫിലിംസിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറില്‍ കമല്‍ ഹാസന്‍, മണിരത്നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസായിരിക്കും ചിത്രം അവതരിപ്പിക്കുക. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2024ലാകും ചിത്രം തിയറ്ററില്‍ എത്തുക.

35 വര്‍ഷം മുന്‍പ് മണി രത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായ അതേ ആവേശം തന്നെയാണ് തനിക്ക് ഇപ്പോഴും ഉള്ളത് എന്നാണ് പ്രസ്താവനയിലൂടെ കമല്‍ഹാസന്‍ പറഞ്ഞത്. റഹ്മാനൊപ്പം ഒന്നിക്കുന്നതിലും ഇതേ ആവേശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കമല്‍ സാറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് മണിരത്‌നം പറഞ്ഞത്. 1987ല്‍ പുറത്തിറങ്ങിയ നായകനിലാണ് കമല്‍ഹാസനും മണിരത്‌നവും ഒന്നിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. അധോലോക നായകന്‍ വരദരാജ മുദലിയാരുടെ ജീവിതമാണ് ചിത്രം പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News