ADVERTISEMENT
68-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന്(Kamal Haasan) പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ ഹാസന്‍ സമാനതകളില്ലാത്ത കലാകാരനാണ് എന്ന് മുഖ്യമന്ത്രി(Pinarayi Vijayan) ട്വിറ്ററില്‍(Twitter) കുറിച്ചു.
”പ്രിയ കമല്‍ഹാസന് ജന്മദിനാശംസകള്‍.. സമാനതകളില്ലാത്ത കലാകാരന്‍, നിങ്ങള്‍ ഞങ്ങളെ വിസ്മയിച്ചു കൊണ്ടേയിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാനാവട്ടെ”യെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സൗത്ത് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ നായകരില്‍ ഒരാളായ കമല്‍ ഹാസന്‍ ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ്. കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ ‘വിക്രം’ വന്‍ ഹിറ്റായതിന് പിറകേ അടുത്ത ചിത്രമായ ‘ഇന്ത്യന്‍ 2’ വിന്റെ പണിപ്പുരയിലാണ് താരം. ഉലകനായകന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് സ്‌പെഷല്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും കമല്‍ ഹാസന്‍ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്കും താരം അര്‍ഹനായിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.