T. Padmanabhan:കേസരി നായനാര്‍ പുരസ്‌കാരം ടി.പത്മനാഭന്

ഏഴാമത് കേസരി നായനാര്‍ പുരസ്‌കാരം ടി.പത്മനാഭന്(T. Padmanabhan). മലയാള ചെറുകഥാ സാഹിത്യ ശാഖയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം . ആലങ്കോട് ലീലാകൃഷ്ണന്‍, കരിവെള്ളൂര്‍ മുരളി, എം.കെ. മനോഹരന്‍, ഡോ.എന്‍.രേണുക എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

നക്ഷത്രശോഭ കലര്‍ന്ന വാക്കുകള്‍ കൊണ്ട് ആര്‍ദ്രവും തീക്ഷ്ണവുമായ കഥകള്‍ രചിച്ച് മലയാള ചെറുകഥാസാഹിത്യത്തിന് സാര്‍വലൌകിക മാനം നല്‍കിയ എഴുത്തുകാരന്‍ എന്ന നിലയിലും ലളിതകല്‍പ്പനകളിലൂടെ, ഋജുവായ ഭാഷാവിതാനത്തിലൂടെ കഥയെഴുത്തില്‍ തനതായ സരണിയും നവഭാവുകത്വവും സൃഷ്ടിച്ച കഥാ ശൈലീ വല്ലഭന്‍ എന്ന നിലയിലും ടി.പത്മനാഭന്‍ എന്ന മലയാള കഥാസാഹിത്യത്തിലെ കുലപതിക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു. കേസരി നായനാരുടെ കഥകളെ, ഭാഷയെ മാതൃകയായി ഉയര്‍ത്തി പിടിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയതായി കാണാമെന്നും ജൂറി അഭിപ്രായപ്പെട്ടു.

25000 രൂപയും ശില്പി കെ.കെ.ആര്‍.വെങ്ങര രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണക്കായി കലാസാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം 2014 മുതല്‍ ഏര്‍പ്പെടുത്തിയതാണ് കേസരി നായനാര്‍ പുരസ്‌കാരം.നവംബര്‍ 22 ന് വൈകുന്നേരം 4.30 ന് മാതമംഗലത്ത് വെച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പുരസ്‌കാരം വിതരണം ചെയ്യും.

പത്രസമ്മേളനത്തില്‍ ജൂറി അംഗം കരിവെള്ളൂര്‍ മുരളി, പുരസ്‌കാര സമിതി ചെയര്‍മാന്‍ സി.സത്യപാലന്‍, ഡോ.ജിനേഷ് കുമാര്‍ എരമം, ഫെയ്‌സ് സെക്രട്ടറി പി.ദാമോദരന്‍, പ്രസിഡന്റ് കെ.പ്രീയേഷ് എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News