ഗിനിയില്‍ അകപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ ആശങ്കയില്‍

ഗിനിയില്‍ അകപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ ആശങ്കയില്‍.നൈജീരിയ നേവിക്കു എപ്പോള്‍ വേണമെങ്കിലും കപ്പല്‍ കൈമാറിയേക്കാം എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.അതേസമയം കപ്പല്‍ ജീവനക്കാരുടെ ആരോഗ്യസ്ഥിതി മോശാവസ്ഥയിലാണെന്നും മരുന്നുകള്‍ പോലും നല്‍ക്കുന്നില്ലെന്നും കപ്പലിലെ മലയാളികള്‍ അറിയിച്ചു. കപ്പലിന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് എംപിമാരായ വി ശിവദാസന്‍, എ എ റഹീം എന്നിവര്‍ കത്ത് അയച്ചു.

ഗിനിയയില്‍ അകപ്പെട്ട കപ്പല്‍ ഏതു നിമിഷവും നൈജീരിയ നേവിക്കു കൈമാറിയേക്കാം എന്ന ആശങ്കയിലാണ് കപ്പല്‍ ജീവനക്കാര്‍. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അടിയന്തര ഇടപെടല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം ആവശ്യപ്പെട്ടുന്നു. കപ്പലിന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് എംപിമാരായ വി ശിവദാസന്‍, എ എ റഹീം എന്നിവര്‍ കത്ത് നല്‍കി.

കപ്പലില്‍ 16 ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ട് . അവരുടെ സുരക്ഷിതത്വത്തില്‍ ഭീഷണി നേരിടുന്നെന്നും അടിയന്തര ഇടപെടലിലൂടെ അവരെ മോചിപ്പിച്ച് തിരികെ നാട്ടിലെത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കപ്പല്‍ ജീവനക്കാരുടെ ആരോഗ്യസ്ഥിതി മോശാവസ്ഥയിലാണെന്നും മരുന്നുകള്‍പോലും നല്‍കുന്നില്ലെന്നും കപ്പലിലെ മലയാളി സംഘം അറിയിച്ചു.ഓഗസ്റ്റ് 7നാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ നൈജീരിയയിലെ എകെ പി ഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്.ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്ന് ആരോപിച്ചാണ് ഗിനിയന്‍ നേവി കസ്റ്റഡിയിലെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News