തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം ,കത്തിന്റെ ആധികാരികതയിൽ സംശയമുണ്ട് ; മന്ത്രി എം ബി രാജേഷ്

ഗവർണറുടെ മാധ്യമ വിലക്കിൽ രാഷ്ട്രീയ പ്രവർത്തകരോടല്ല മറ്റ് മാധ്യമ പ്രവർത്തകരോടാണ് അഭിപ്രായം ചോദിക്കേണ്ടത് എന്ന് മന്ത്രി എം ബി രാജേഷ് . തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം ആണെന്നും കത്തിന്റെ ആധികാരികതയിൽ സംശയമുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

തിരുവനന്തപുരം നഗരസഭയിൽ സംഘർഷാവസ്ഥ ; നഗരസഭയ്ക്ക് ഉള്ളിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം ; സംഘർഷത്തിനിടയിൽ LDF കൗൺസിലർ കുഴഞ്ഞു വീണു

തിരുവനന്തപുരം നഗരസഭയിൽ സംഘർഷാവസ്ഥ .നഗരസഭയ്ക്ക് ഉള്ളിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം .
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സലീമിനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു .

മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം . നിവേദനം നൽകാൻ എന്ന വ്യാജേന ഓഫീസിനുള്ളിൽ എത്തിയ യുഡിഎഫ് കൗൺസിലർമാരാണ് കയ്യേറ്റത്തിന് ശ്രമിച്ചത് .ഇവരെ പൊലീസ് സ്ഥലത്തുനിന്നും നീക്കി .സംഘർഷത്തിനിടയിൽ LDF കൗൺസിലർ കുഴഞ്ഞു വീണു .കൗൺസിലർ ശരണ്യയെ ആശുപത്രിയിലേക്ക് മാറ്റി .

നഗരസഭയ്ക്ക് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു . സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here