Air Pollution:ദില്ലിയിലെ അന്തരീക്ഷ മലിനീകരണം;ആം ആദ്മിയെയും BJPയെയും വിമര്‍ശിച്ച് സി പി എം

രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തില്‍(Air Pollution) ആം ആദ്മി പാര്‍ട്ടിയെയും ബി.ജെ.പി യേയും വിമര്‍ശിച്ച് സി പി എം രംഗത്ത്. കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ ഒരു പോലെ പരാജയപ്പെട്ടെന്ന് സി.പി.എം ദില്ലി സെക്രട്ടറി കെ.എം തിവാരി പറഞ്ഞു.

ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തന്നെ തുടരുകയാണ്. ദില്ലിയില്‍ അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന BJP യും തമ്മില്‍ വാക്‌പോര് രൂക്ഷമാണ്.അതേസമയം കേന്ദ്ര സര്‍ക്കാരിനും ദില്ലി സര്‍ക്കാരിനും അന്തരീക്ഷ മലിനീകരണത്തിന്റെ ഉത്തരവാദത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന് CPM ദില്ലി സെക്രട്ടറി കെ.എം തിവാരി പറഞ്ഞു.

BJP യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള വാക്‌പോര് പോലും വെറും നാടകമാണെന്നും തിവാരി പറഞ്ഞു. ഹരിയാന സര്‍ക്കാരിനും പഞ്ചാബ് സര്‍ക്കാരിനും ഒക്കെ ദില്ലിയിലെ മലിനീകരണ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായി അതൊന്നും നടക്കുന്നില്ലെന്നും രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ ദുരിതത്തിലാണെന്നും കെ എം തിവാരി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News