KRMU: ഗവര്‍ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി: കെആര്‍എംയു

വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ(Arif Mohammad Khan) നടപടിയില്‍ KRMU (കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍) ശക്തമായി പ്രതിഷേധിച്ചു. ‘കേഡര്‍’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയവണ്‍ മാധ്യമ പ്രവര്‍ത്തകരെ ഗവര്‍ണര്‍ ഇറക്കി വിട്ടത്.

ഇത്തരം മാധ്യമവിലക്കിനെ മാധ്യമങ്ങള്‍ സംയുക്തമായി നേരിടണമെന്നും മാധ്യമങ്ങളെയും മാധ്യമസ്വാതന്ത്രത്തേയും അംഗീകരിക്കാത്ത ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും KRMU സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള മാധ്യമ വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുമെന്നും KRMU സംസ്ഥാന പ്രസിഡന്റ് ഒ.മനുഭരത്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍.ഹരികുമാര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ല ; സീതാറാം യെച്ചൂരി

സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ല എന്ന് cpim  ജന .സെക്രട്ടറി സീതാറാം യെച്ചൂരി .വരുമാന പരിധിയായ 8 ലക്ഷം വളരെ കൂടുതലാണ്.

സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്.എട്ട് ലക്ഷം പരിധി ആയി‌ സ്വീകരീച്ചാൽ അർഹിക്കാത്തവർക്കും സംവരണം ലഭിക്കാനിടയാകും .

ഭൂമിയുടെ‌ കാര്യത്തിലും ഇത് ബാധകമാണ് .സിപിഐഎം പാർലമെന്റിലും ഇക്കാര്യം എതിർത്തതാണ് എന്നും സീതാറാം യെച്ചൂരി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News