Usha Uthup: ഹാപ്പി ബര്‍ത്ത്‌ഡേ ദീദി; തെന്നിന്ത്യന്‍ പോപ്പ് റാണിയ്ക്ക് ഇന്ന് പിറന്നാള്‍

വേറിട്ട ശബ്ദമാധുര്യവുമായി ഹൃദയം കവര്‍ന്ന മലയാളികളുടെ സ്വന്തം ദീദി ഉഷ ഉതുപ്പിന്(Usha Uthup) ഇന്ന് 75 ആം പിറന്നാള്‍. എനര്‍ജി ലെവല്‍സ് കൊണ്ട് ശ്രോതാക്കളെ വരെ ഇളക്കിമറിക്കുന്ന പോപ് റാണിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സോഷ്യല്‍ മീഡിയ(Social media). ‘എന്റെ കേരളം, എത്ര സുന്ദരം’ എന്ന പാട്ടു തന്നെ ആയിരുന്നു ഉഷാഉതുപ്പ് എന്നഗായികയെ അടയാളപ്പെടുത്തിയത്. പോപ് സംഗീതത്തിന്റെ ചടുലതയ്ക്കൊപ്പം വേദികളില്‍ ഉഷ ആടുകയും പാടുകയും ചെയ്തപ്പോള്‍ മലയാളത്തിന്റെ ഡിദിക്ക് ജനം നല്‍കിയത് ഉഗ്രന്‍ കൈയ്യടി.

ഒരു കാലത്ത് കനത്ത ശബ്ദം കാരണം സംഗീത ലോകത്തുനിന്നും പുറത്താക്കപ്പെട്ട ഉഷ ഉതുപ്പിന് നിശാക്ലബില്‍ പാടുന്നതിനിടയിലാണ് ആദ്യ ബോളിവുഡ് ഗാന ഓഫെര്‍ ലഭിച്ചത്. പിന്നീട് ഉഷയുടെ ശബ്ദം വ്യവസായത്തില്‍ ഇടം നേടുക മാത്രമല്ല, പലരെയും ആ ശബ്ദത്തിന്റെ ഭ്രാന്തന്മാരാക്കുകയും ചെയ്തു. തുടര്‍ന്ന്, ‘ഹരേ രാമ ഹരേ കൃഷ്ണ’ എന്ന ചിത്രത്തിലെ ‘ദം മാരോ ദം’ പാടാന്‍ ഉഷയ്ക്ക് അവസരം ലഭിച്ചു.

1974ലെ ‘കന്യാകുമാരി’ എന്നചിത്രത്തിലെ ഗാനത്തിലൂടെ മലയാളത്തിലേക്കും അനേകംഇന്ത്യന്‍ ഭാഷകളിലും സ്പാനിഷ്, ഫ്രഞ്ച്,ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിലും ഉഷ മികവ് തെളിയിച്ചു. 2012-ല്‍ ഫിലിംഫെയര്‍ പുരസ്‌കാരവും പിന്നീട് പത്മശ്രീയും ഉഷ ഉതുപ്പിനെ തേടി എത്തി.ടെലിവിഷന്‍ സംഗീതറിയാലിറ്റിഷോകളിലും നിറസാന്നിദ്ധ്യമായിരുന്നു അവര്‍.

ഇനിയുമൊരുപാട് പാട്ടുകളുമായി വലിയപൊട്ടുമിട്ട് ആസ്വാദകരെ അനന്തിപ്പിക്കാന്‍ പോപ്പ് റാണിക്ക് കഴിയട്ടെ. മലയാളികളുടെ ദീദിയ്ക്ക്, പവര്‍ഫുള്‍ ഗായികക്ക് കൈരളിയുടെ പിറന്നാള്‍ ആശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News