ഗവർണ്ണറുടെ മാധ്യമ അയിത്തത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി DYFI

ഗവർണ്ണറുടെ മാധ്യമ അയിത്തത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി DYFI.മാധ്യമങ്ങളെ പരസ്യമായി അപമാനിക്കുകയും അധിക്ഷേപിച്ച് ഇറക്കി വിടുകയും ചെയ്തിരിക്കുകയാണ് ഗവർണർ.
പത്രസമ്മേളനത്തിലേക്ക് വിളിച്ചു വരുത്തി കൈരളി ചാനൽ മീഡിയ വൺ ചാനൽ എന്നിവയെ ധ്യാർഷ്ട്യത്തോടെ പുറത്താക്കുകയായിരുന്നു.
നാളിതു വരെ ഗവർണർക്ക് കുഴലൂത്ത് നടത്തിയ ജയ്ഹിന്ദ് ചാനലിനെ പത്രസമ്മേളനത്തിലേക്ക് വിളിച്ചതുമില്ല.
ഗവർണറുടെ ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ച് റിപ്പോർട്ടർ ചാനൽ പത്രസമ്മേളനം ബഹിഷ്ക്കരിച്ച് നട്ടെല്ലുള്ള നിലപാട് സ്വീകരിച്ചു.
എന്നാൽ മറ്റ് മാധ്യമങ്ങൾ അഹങ്കാരവും അധികാരമത്തും ബാധിച്ച ഗവർണറുടെ നടപടിക്ക് ശേഷവും യാതൊരു ജനാധിപത്യ ബോധവും കാണിക്കാതെ അവിടെ തുടരുന്നതും കണ്ടു.
ഏറ്റവും ജനാധിപത്യ വിരുദ്ധമായി മാധ്യമ വിലക്ക് പ്രഖ്യാപിച്ച് തനിക്ക് ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ നോക്കി പുറത്താക്കുന്ന ഈ അയിത്തത്തിനെ പറ്റി മറ്റ് മാധ്യമങ്ങളുടെ നിലപാടറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്.

ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലവനാണ് ഗവർണ്ണർ . ജനാധിപത്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഒരാൾ എന്നാൽ രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് ഗവർണർ പെരുമാറുന്നത്.

ഗവർണ്ണർ ആധുനിക ജനാധിപത്യ കേരളത്തിന് അപമാനവും ബാധ്യതയുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ഗവർണ്ണറുടെ മാധ്യമ അയിത്തത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News