ADVERTISEMENT
തിരുവനന്തപുരം മേയർക്ക് എതിരെ പ്രതിഷേധിക്കാൻ നടക്കുവാ യൂത്ത് കോൺഗ്രസുകാർ. അക്ഷരം പോലുമറിയില്ല ! എന്തോ കേട്ടു. അപ്പോഴേക്കും എവിടെ നിന്നോ കിട്ടിയ രണ്ട് പേപ്പറിൽ എന്തോ എഴുതിക്കൊണ്ട് തുടങ്ങി പ്രതിഷേധം.
മേയർ എന്ന് എങ്ങനാ യൂത്ത് കോൺഗ്രസുകാരെ എഴുതുന്നത് ? ആദ്യം അക്ഷരം പഠിക്കണം.പിന്നെ എന്താണ് കഥയെന്ന് അറിയണം.പിന്നെ ശരിയാണോ തെറ്റാണോയെന്ന് അന്വേഷിക്കണം. ഇതൊന്നും ചെയ്യാതെ കഥയറിയാതെ ആട്ടം കാണാൻ കുറേ കോൺഗ്രസ് അണികൾ…
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് വലഞ്ചുഴി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പരിഹാസ സമരം അരങ്ങേറിയത്. പ്രതീകാത്മക പ്രതിഷേധ സമരം എന്നായിരുന്നു വയ്പ്പ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഉപാധ്യക്ഷൻ നാസർ തോണ്ടമണ്ണിലാണ് ഈ പരിഹാസ സമരം ഉദ്ഘാടനം ചെയ്തത്.ഈ പടത്തില്‍ കാണുന്ന കുട്ടികള്‍ക്ക് എന്തറിയാം..അവരേം കൊണ്ടുവന്ന് നിര്‍ത്തിക്കളഞ്ഞല്ലോ ഈ കോമഡിയ്ക്ക്.
Mayor Arya Rajendran ഇതങ്ങട് 101 വട്ടം എഴുതി പഠിച്ചോട്ടാ യൂത്ത് കോണ്‍ഗ്രസുകാരേ……
മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായി.മേയറുതേതെന്ന പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ചാണ് അന്വേഷണം.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനൻറെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ കേസ് അന്വേഷിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.