കത്തിന്റെ ഉറവിടം അന്വേഷിക്കും : മേയർ ആര്യാ രാജേന്ദ്രൻ | Arya Rajendran

കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ജനങ്ങളെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ദ്രോഹിക്കുകയാണ്.സമരം അവരുടെ സ്വാതന്ത്യമാണ്.കത്തിലെ അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്ന് ഉറപ്പുണ്ടെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. രാജി ആവശ്യം വെറും തമാശ മാത്രമാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോൾ വഴങ്ങാനാവില്ല.ശരി തെറ്റുകൾ നോക്കുന്നില്ല. പകരം പ്രതിപക്ഷം രാജി എന്ന വാക്ക് വെറുതേ പറഞ്ഞു കൊണ്ടേയിരിക്കുകയാണെന്നും മേയർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here