ദേശീയ പാത വികസനം;കര്‍ണാടകയ്ക്ക് മാതൃകയായി കേരളം| Kerala

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ NH 75 ഉം കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ NH 66 ഉം വീതികൂട്ടുകയാണ്. എന്നാല്‍ രണ്ട് സ്ഥലങ്ങളിലെയും ദേശീയ പാത വികസനത്തിന്റെ ചിത്രം വിപരീതമാണ്.NH 75-ലൂടെ വാഹനമോടിക്കുന്നത് ഒരു പേടിസ്വപ്നമാണ്. പൊടിയും കുണ്ടും കുഴിയും നിറഞ്ഞ യാത്ര. എന്നാല്‍ കാസര്‍ഗോട് ജില്ലയില്‍, റോഡ് ഉപയോക്താക്കള്‍ക്കും താമസക്കാര്‍ക്കും റോഡ് വികസനത്തിന്റെ പേരില്‍ പ്രതികൂലമായ ഒരു പ്രത്യാഘാതവും അനുഭവപ്പെടുന്നില്ല.

നരേന്ദ്ര മോദി അവകാശപ്പെടുന്നതുപോലെ കര്‍ണാടകയില്‍ ‘ഇരട്ട എന്‍ജിന്‍’ സര്‍ക്കാരുണ്ടായിട്ടും ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു-ബെംഗളൂരു എന്‍എച്ച് 75 ന്റെ വീതികൂട്ടല്‍ പാതിവഴിയിലാണ്. 2017ല്‍ പണികള്‍ ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയിട്ടില്ലെന്ന് റോഡ് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

കര്‍ണാടകയിലെയും കേരളത്തിലെയും ഹൈവേ പ്രവൃത്തിയില്‍ വലിയ വ്യത്യാസമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ നാഷണല്‍ ഹൈവേ പ്രവൃത്തികള്‍ നന്നായി പരിപാലിക്കുന്നു. എല്ലായിടത്തും കോണ്‍ക്രീറ്റ് തടയണകള്‍ സ്ഥാപിച്ചും ഇരുവരിപ്പാതയിലൂടെ വാഹനങ്ങള്‍ നീങ്ങിയും വര്‍ക്ക്‌സൈറ്റുകള്‍ സുരക്ഷിതമായി വേര്‍തിരിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദേശീയ പാത വികസന ജോലികള്‍ ആരംഭിക്കുന്നത് ഒരു ദശാബ്ദത്തോളം വൈകിയെങ്കിലും, ദ്രുതഗതിയിലാണ് കേരളത്തില്‍ ജോലികള്‍ നടക്കുന്നത്. കര്‍ണാടകയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന് ഇരട്ട എന്‍ജിന്‍ ഭരണമില്ല. എന്നിട്ടും, കരാറിലെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എന്‍എച്ച്എഐ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നിരീക്ഷിക്കുമ്പോള്‍, ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25% കേരള സര്‍ക്കാര്‍ വഹിക്കുന്നു. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്.

അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് എപ്പോഴും പ്രാധാന്യം നല്‍കുന്ന ഇടതുപക്ഷ ഗവണ്‍മെന്റ് കേരളം ഭരിക്കുന്നതിനാലാണ് ദേശീയ പാത വികസനത്തില്‍ കേരളത്തിന് സമഗ്രമായ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News