ഗവർണർക്ക് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകി | Governor

കാരണം കാണിക്കൽ നോട്ടീസിന് ഗവർണർക്ക് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകി. അഭിഭാഷകൻ മുഖേനയാണ് മറുപടി നൽകിയത്. നിയമനത്തിൽ ചട്ടലംഘനമെന്ന ആരോപണം തള്ളിയാണ് മറുപടി.

പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നൽകിയ സമയ പരിധി ഇന്ന് അവസാനിരിക്കെയാണ് വി സി മറുപടി നൽകിയത്.

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടേത് ഫാസിസ്റ്റ് സമീപനം : എം വി ഗോവിന്ദൻ മാസ്റ്റര്‍

മാധ്യമങ്ങളെ പുറത്താക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും , ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഫാസിസ്റ്റ് സമീപനം ആണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കെെരളിയേയും മീഡിയ വണ്ണിനേയുമാണ് ഇന്ന് വാർത്താസമ്മേളനത്തിൽ നിന്ന് ഗവർണർ പുറത്താക്കിയത്.

ഇതേക്കുറിച്ച് മറ്റു മാധ്യമങ്ങൾ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു ,അവസാനം പ്രതികരിക്കാം എന്ന് വിചാരിച്ചിരുന്നാൽ ആരുമുണ്ടാകില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു .

മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് നൽകുന്ന സാമ്പത്തിക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി പഠിച്ചശേഷം പ്രതികരിക്കാം എന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here