സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി : മന്ത്രി വി ശിവൻകുട്ടി | V. Sivankutty

സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു. പി എസ് സിയുടെ പരിധിയിൽ വരുന്ന താൽക്കാലിക ഒഴിവുകളും പി എസ് സിയുടെ പരിധിയിൽ വരാത്ത സ്ഥിര – താത്കാലിക ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നികത്തുന്നത്.

ഒഴിവുകൾ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിന് കൈമാറുന്നു.ഇവരിൽ നിന്നാണ് സ്ഥാപനം ഒഴിവുകൾ നികത്തുന്നത്.

എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. ഓൺലൈനായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വഴി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾക്ക് ആകുന്നുണ്ട്. ഇ – ഓഫീസ് സംവിധാനവും എല്ലാ ഓഫീസിലും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News