വാങ്ങാന്‍ കാശില്ല; കാറിനെ ഹെലികോപ്റ്ററാക്കി മാറ്റി കര്‍ഷകന്‍; വീഡിയോ| Social Media

ഹെലികോപ്റ്റര്‍ വാങ്ങാന്‍ കാശില്ലാത്തതിനാല്‍ കാറിനെ ഹെലികോപ്റ്ററാക്കി മാറ്റി കര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗ്രഹിലെ കര്‍ഷകനായ അനില്‍ പട്ടേല് ആണ് ഈ വൈറല്‍ കാറിന് പിന്നില്‍. ദെഹാത്തി ക്രിയേറ്റര്‍ എന്ന യൂട്യൂബ് പേജിലാണ് ഹെലിക്കോപ്റ്റര്‍ കാറിന്റെ വീഡിയോ പ്രചരിക്കുന്നത്.

കാറിന്റെ മുകളിലെ നീണ്ട ഫാനുകള്‍ കറക്കിക്കൊണ്ട് മുന്നോട്ടു പോവുന്ന ഹെലിക്കോപ്റ്റര്‍ കാറിന്റെ ദൃശ്യം വീഡിയോയില്‍ കാണാനാകും. നീണ്ട വാലിന് അറ്റത്തുള്ള ഫാന്‍ കറങ്ങുന്നതും കാണാനാകും. കാറിന്റെ സ്റ്റിയറിങിന്റെ വലതുവശത്താണ് ഹെലിക്കോപ്റ്റര്‍ ഫാനുകളുടെ നിയന്ത്രിക്കാനുള്ള സംവിധാനം. കാറിന് മുകളിലെ ലീഫുകള്‍ കറങ്ങുന്നതിന്റെ വേഗം ക്രമീകരിക്കാനും പറ്റും. കാഴ്ച്ചയില്‍ അടിപൊളി ഹെലിക്കോപ്റ്ററാണ് ഈ കാര്‍. എങ്കിലും ഈ ഹെലിക്കോപ്റ്റര്‍ കാറിന് പറക്കാന്‍ സാധിക്കില്ല. അനില്‍ ഈ കാര്‍ ഹോലികോപ്റ്ററിന്റെ രൂപത്തിലേക്ക് മാറ്റിയെടുത്തത് വിവാഹങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുക എന്ന ഉദ്ദേശത്തിലാണ്. ഹെലിക്കോപ്റ്റര്‍ കാറിലൂടെ അനിലിന് ഇപ്പോള്‍ നല്ല വരുമാനവും ലഭിക്കുന്നു.

ഹെലിക്കോപ്റ്റര്‍ കാറിന്റെ ബോണറ്റില്‍ ശുഭ് വിവാഹ് എന്ന് എഴുതിയിരിക്കുന്നതും വിവാഹ ചടങ്ങുകള്‍ ലക്ഷ്യം വെച്ചാണ്. വശങ്ങളിലെ നീലയും ചുവപ്പും നിറത്തിലുള്ള വരകളും വെള്ള കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഒരു ലക്ഷം രൂപക്ക് വാങ്ങിയ പഴയ വാഗണ്‍ ആറില്‍ രണ്ട് ലക്ഷം രൂപ മുടക്കിയാണ് അനില്‍ ഹെലിക്കോപ്റ്റര്‍ കാറാക്കി മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News